തൃശൂർ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, റേഷൻ വ്യാപാരികൾക്കായി ആരംഭിക്കുന്ന കാരുണ്യസ്പർശം പദ്ധതി 30ന് രാവിലെ 10.30നു മുണ്ടശേരി ഹാളിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അധ്യക്ഷത വഹിക്കും.
റേഷൻ വ്യാപാരികൾക്കും അവരുടെ കുടുംബത്തിനുംവേണ്ടി ആരംഭിക്കുന്ന പദ്ധതിയിൽ മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം എന്നിവ ഉൾപ്പെടുന്നുണ്ട്. സംഘടനയിൽ അംഗമായ ഒരാൾ മരിച്ചാൽ അഞ്ചു ലക്ഷം രൂപ മരിച്ചയാളുടെ നോമിനിക്കു കൈമാറും.